¡Sorpréndeme!

'ഉളുപ്പുണ്ടോ പാർവതിക്കൊച്ചമ്മേ' നടിയോട് വീട്ടമ്മ | filmibeat Malayalam

2017-12-16 2 Dailymotion

K Suja's facebook Post Against Parvathy Goes Viral

മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിന് നടി പാർവതി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ഒന്നര വർഷം മുൻപ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ കസബക്കെതിരെ പാർവതി വിമർശനം ഉന്നയിച്ചത്. പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും സിനിമ മേഖലയിലെ നിരവധിപ്പേര്‍ രംഗത്ത് വന്നു.
ഇപ്പോഴിതാ സുജെ കെ എന്ന മമ്മൂട്ടി ആരാധികയായ ഒരു വീട്ടമ്മയാണ് നടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. പ്രിയപ്പെട്ട പാര്‍വ്വതി കൊച്ചമ്മേ എന്ന അഭിസംബധനയോടെയാണ് സുജ കെ എന്ന വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ, അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ? അതിന്റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ്ഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്‌സേഷനൊക്കെയുണ്ടെന്നും സുജ കുറിക്കുന്നു.